ഭക്ഷ്യവിഷബാധ: മരണ കാരണം വ്യക്തമല്ല, സാലഡും വില്ലനായേക്കാം

വിഴിഞ്ഞം ∙ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു. ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്…

ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം

ചായിബാസ (ജാർഖണ്ഡ്) ∙ ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമെന്നാരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്.   കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം…

കൺമുന്നിൽ ഭർത്താവിനെ കടിച്ചുകീറി കരടി; രക്ഷിക്കാൻ ഭാര്യയുടെ സാഹസിക പ്രത്യാക്രമണം

ഭുവനേശ്വർ ∙ ഭർത്താവിനെ ആക്രമിച്ച് ഗുരുതര പരുക്കേൽപ്പിച്ച കരടിയെ പ്രത്യാക്രമണത്തിലൂടെ പരുക്കേൽപ്പിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം. മാൽഡെ സോറനും ഭാര്യ ലിലി സോറനും കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന്…

എഡിജിപി ശ്രീജിത്തിനെ അപമാനിക്കുന്ന വിഡിയോ; കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. അഡിഷനല്‍ മുന്‍സിഫ് ബി ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്.   യൂട്യൂബ്…

കനത്ത ചൂടിനിടെ ആശ്വാസമായി മഴ എത്തുമോ?, ഇടിമിന്നലിനും സാധ്യത; ഞായറാഴ്ച വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ തെക്കന്‍ കേരളത്തിന് ആശ്വാസമായി ഇന്ന് മഴ പെയ്യാന്‍ സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

സമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസം കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (KGMCTA) അറിയിച്ചു.  …

എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ബിരുദ വിദ്യാർഥി

കൊല്ലം∙ എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വയല വിഷ്ണു ഭവനിൽ അഭിനന്ദ് (22) ആണ് മരിച്ചത്. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ കടയ്ക്കൽ ഏരിയ വൈസ് പ്രസിഡന്റുമാണ്.   ഭക്ഷണം കഴിക്കാൻ സഹോദരൻ വിളിക്കാനെത്തിയപ്പോൾ മുറി…

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ…

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

      കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാളയം ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ടെക്‌സ്റ്റൈല്‍സ് മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. തീപിടിത്തത്തില്‍ അന്‍പ് കോടി രൂപയോളം നഷ്ടമുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി…

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

      തിരുവനന്തപുരം: എഡിജിപി എം ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജാണ് കത്ത് നല്‍കിയത്.     കേസില്‍…