കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി; പിടികൂടാനെത്തിയ പൊലീസുകാരിയുടെ വിരൽ ഒടിച്ചു, അറസ്റ്റ്

കാസർകോട് ∙ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയേയും…

കാണ്മാനില്ല

വെള്ളമുണ്ട: മംഗലശ്ശേരി, കരുവണശ്ശേരി ഉന്നതിയിലെ ചന്ദ്ര(50) നെ 21.02.2026 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ഇരുനിറം, കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടുക.   വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍: 04935…

യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

  കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ ഇരുമ്പനം…

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

  ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ 9.30ക്ക് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട്…

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

  മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.   സംവിധായകൻ…

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു; പ്രതികളെ കണ്ടെത്താനായില്ല

കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.…

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്. ഈ…

‘ട്രംപ് പെൺകുട്ടിയെ പീഡിപ്പിച്ചു; രേഖകൾ പൂഴ്ത്തി?’:വിവാദം

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ്…

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

  വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation,…

പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

  പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം നാരായണനെ…