മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

Spread the love

 

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.

 

സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുൻപ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം എത്തുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിൻ്റെ ടീസറിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

  • Related Posts

    ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും, ആളുകളോട് മോശം പെരുമാറ്റം, അതുലിന് ഇഷ്ടം ഹൽവ

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുണ്ട അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. അവരാണ്…

    താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.കൂടുതൽ വിവരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *