പതിനേഴുകാരനുമായി നാടുവിട്ട് യുവതി: കയ്യോടെ പൊക്കി പോലീസ്, അറസ്റ്റ്

പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.   2 ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു…

ആൻസിയുടെ മരണം അ‍ജ്ഞാത വാഹനം ഇടിച്ചല്ല, സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങളില്ല; കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുന്നു

വാളയാർ ∙ ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ചത് അ‍ജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ്. സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയിൽ…

എസ്പിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

കൊല്ലം∙ റൂറൽ എസ്പിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. എസ്പി ടി.കെ.വിഷ്ണു പ്രദീപിന്റെ പേരിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. എസ്പിയുടെ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പൊലീസുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. എസ്പിയുടെ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ്…

സ്പ്രേ പെയിന്റ് അടിച്ച് സിസിടിവി മറച്ചു, കുടുക്കിയത് ഷർട്ട്; ബാറിൽ നടന്നത് സിനിമ സ്റ്റൈൽ മോഷണം

കൊച്ചി ∙ നഗരത്തിലെ ബാറിൽ ‘സിനിമ സ്റ്റൈൽ’ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തത്. ബാനർജി റോഡിലുള്ള ബാറില്‍ കഴിഞ്ഞ മാസം 24നായിരുന്നു മോഷണം. 10…

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു;മരിച്ചത് ബത്തേരി സ്വദേശി

തിരുവനന്തപുരം∙ നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്.   വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ്…

തോന്നിയ പോലെ വാഹന നികുതി ഈടാക്കാൻ സാധിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടര്‍ വാഹന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൊതു റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നാണ് മോട്ടര്‍ വാഹന നികുതി ഈടാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍…

കോർപ്പറേറ്റ് ജോലിവിട്ട് നീലഗിരിയിൽ കാട്ടില്‍ ഏകാന്തജീവിതം; കൊല്ലൂരിൽ മരിച്ചത് വന്യജീവി ഫോട്ടോഗ്രാഫർ

മംഗളൂരു: കൊല്ലൂരിൽ സൗപർണിക നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപർണിക നദിയിൽനിന്ന് കണ്ടെടുത്തത്.   ഓഗസ്റ്റ് 27-ന് ബെംഗളൂരുവിൽനിന്ന് കാറിൽ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ്…

ബൈക്ക് യാത്രികർക്കുനേരെ കാട്ടാന ആക്രമണം; രണ്ടു പേർക്ക് പരിക്ക്

ബൈക്ക് യാത്രികർക്കുനേരെ കാട്ടാന ആക്രമണം.മുള്ളൻകൊല്ലി വാഴപ്പിള്ളി ജോർജ് (54) ജോസ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ചേകാടിയിൽ നിന്ന് വെട്ടത്തൂരിലേക്ക് ബൈക്കിൽ സഞ്ചരി ക്കവേ രാവിലെ 8 45ഓടെയായിരുന്നു  ആക്രമണം. ഇവരെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേകാടി വിലങ്ങാടി വനഭാഗത്തെ റോഡിലൂടെ…

കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിചയപ്പെട്ടു, ബോട്ട് യാത്രയ്ക്ക് ക്ഷണം; യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കൊൽക്കത്ത∙ ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗാളിലെ ബെഹാലയിൽനിന്നാണ് ദീപ് ഭട്ടാചാര്യ എന്നയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തു.   സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊൽക്കത്തയിലെ പ്രിൻസെപ് ഘട്ടിന് സമീപം…

ലഘുഭക്ഷണം ഓഫർ ചെയ്യും, പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കും; മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിലും ‘മദ്യക്കുപ്പി’; അന്വേഷണം

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. ഡ്യൂട്ടി ഫ്രീ ഔട്‌ലെറ്റിൽ എത്തുന്ന യാത്രക്കാർക്കു ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ്…