ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

Spread the love

തിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന് (64) മർദനമേറ്റത്. ഓട്ടോ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.ആർ.പി, എസ്.ഐ ജയനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രീ പെയ്ഡ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.

 

തമ്പാനൂർ സ്‌റ്റേഷനിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു. രൂക്ഷമായ രീതിയിൽ എസ്‌ഐ അസഭ്യം പറഞ്ഞുവെന്നും തുടർന്ന് മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്‌തെന്ന് ആശുപത്രിയിൽ കഴിയുന്ന അശോകൻ പ്രതികരിച്ചു. അതേസമയം, ഉന്നത ഉദ്യോഗസ്ഥന്റെ വാഹനം പ്രവേശിക്കാൻ ഓട്ടോ നീക്കാൻ ആവശ്യപ്പെട്ടതാണെന്നും തർക്കമല്ലാതെ മർദനമുണ്ടായില്ലെന്നാണ് ജി.ആർ.പി ഉദ്യോഗസ്ഥരുടെ വിശദീകരണം.

  • Related Posts

    ‘ജാതി അധിക്ഷേപം, നിറത്തിന്റെ പേരില്‍ പരിഹാസം, മകനെ കൊന്നതാണ്’; ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍…

    കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

    Spread the love

    Spread the loveകോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *