അറിയാതെ സംഭവിച്ചുപോയതെന്ന് മഞ്ജു വാരിയരെ കടന്നു പിടിച്ച് ചുംബിച്ച ആരാധിക; മറുപടിയുമായി നടി

Spread the love

 

 

നടി മഞ്ജു വാരിയരെ കണ്ട ആവേശത്തിൽ കടന്നുപിടിച്ച് ചുംബിച്ച ആരാധികയുടെ വിഡിയോ വൈറലായിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ വലിയ വിമർശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ അന്ന് നടന്നത് തുറന്നു പറഞ്ഞ് യുവതി തന്നെ രംഗത്ത്. മനസ്സിലെ ആഗ്രഹം മുന്നിൽ വന്നപ്പോൾ അറിയാതെ സംഭവിച്ചുപോയതാണെന്ന് യുവതി പറയുന്നു.

 

‘‘കുട്ടിക്കാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചേച്ചിയാണ്. അപ്പോള്‍ മുതൽ മനസ്സിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്ടവും വളരുന്നതിനു അനുസരിച്ച് ഒരുപാട് വലുത് ആയിരിന്നു. എന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ കൂടെ ജോലി ചെയ്യുന്നവർ അവരോടൊക്കെ പറയും, മഞ്ജു ചേച്ചിയെ നേരിട്ട് കാണണം. കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേൽ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ്. പക്ഷേ അത് ജീവിതത്തിൽ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി. ഞാൻ മനസ്സിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ.. സംഭവിച്ചു പോയതാണ്…സ്നേഹം മാത്രം മഞ്ജുച്ചേച്ചി.’’–വൈറലായ വിഡിയോ പങ്കുവച്ച് യുവതി കുറിച്ചു.

 

മഞ്ജു വാരിയരും യുവതിയുടെ കുറിപ്പിൽ മറുപടിയുമായി എത്തി. ഒരുപാട് സ്നേഹം നന്ദി എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

 

‍പാലക്കാട് ജ്വല്ലറി ഉദ്ഘാടനത്തിനിടെ മഞ്ജു വേദിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു യുവതി മഞ്ജു വാരിയരെ കടന്നു പിടിച്ച് ബലമായി ചുംബിച്ചത്. ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന് ആരാധകരുമായി സംവദിക്കാന്‍ സംഘാടകർ ഒരു സ്റ്റേജ് പുറത്ത് ഒരുക്കിയിരുന്നു.

 

ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജുവിനെ ബലമായി ചുംബിച്ചത്. അവതാരക മീര അനിൽ ഉൾപ്പടെ സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം സ്തബ്ധരായി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി അവരെ വേദിയിൽ നിന്നും മാറ്റുകയായിരുന്നു.

 

ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം. എന്നാൽ സംയമനം കൈവിടാതെ മഞ്ജു വീണ്ടും ആരാധകർക്കരികിലെത്തി അവർക്കൊപ്പം സെൽഫി എടുക്കുകയുണ്ടായി. ‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ സ്ത്രീ അവിടെ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. വേദിയിൽ നിന്നു തന്നെ ആ സ്ത്രീയ മഞ്ജു കൈപിടിച്ച് ആശ്വസിപ്പിച്ചു.

 

വിഡിയോ ചർച്ചയായതോടെ നിരവധിപേരാണ് ആശങ്ക അറിയിച്ച് രംഗത്തുവന്നത്. ഇങ്ങനെയൊരു ചടങ്ങ് നടക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ഇതു വലിയ സുരക്ഷാ വീഴ്ചയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘എമ്പുരാൻ’ ആണ് മഞ്ജുവിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ‘ആരോ’ എന്ന ഹ്രസ്വചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ആര്യ നായകനാകുന്ന ‘മിസ്റ്റർ എക്സ്’ എന്ന തമിഴ് ചിത്രമാണ് മഞ്ജുവിന്റെ പുതിയ റിലീസ്.

  • Related Posts

    ലക്ഷദ്വീപിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നു; ടിക്കറ്റിങ് ഏജൻസിക്ക് അംഗീകാരം

    Spread the love

    Spread the love    സീപ്ലെയിൻ ഓപ്പറേഷൻ ആരംഭിക്കാൻ ലക്ഷദ്വീപ്. കൽപ്പേനി, കവരത്തി, അഗത്തി, കിൽത്താൻ, കടമം എന്നീ ദ്വീപുകളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിൽ സീപ്ലെയിൻ കണക്റ്റിവിറ്റിക്ക് തുടക്കം കുറിക്കുന്നത്.   ഈ സംരംഭവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ…

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    Leave a Reply

    Your email address will not be published. Required fields are marked *