സ്പ്രേ പെയിന്റ് അടിച്ച് സിസിടിവി മറച്ചു, കുടുക്കിയത് ഷർട്ട്; ബാറിൽ നടന്നത് സിനിമ സ്റ്റൈൽ മോഷണം

Spread the love

കൊച്ചി ∙ നഗരത്തിലെ ബാറിൽ ‘സിനിമ സ്റ്റൈൽ’ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തത്. ബാനർജി റോഡിലുള്ള ബാറില്‍ കഴിഞ്ഞ മാസം 24നായിരുന്നു മോഷണം. 10 ലക്ഷം രൂപയാണ് മോഷണം പോയത്. വൈശാഖിനെ ജോലിയിൽ നിന്നു നേരത്തെ പറഞ്ഞുവിട്ടിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് 5.60 ലക്ഷം രൂപ കണ്ടെടുത്തു.

 

ബാറിലെ രീതികൾ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലർച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റടിച്ച് മറച്ചു. പിന്നാലെ, തല മറയ്ക്കുന്ന ഉടുപ്പുമിട്ട് പണം സൂക്ഷിക്കുന്ന മുറിയിലെത്തി 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മിക്ക സിസിടിവികളിലെയും ദൃശ്യങ്ങൾ മറച്ചതോടെ മോഷ്ടാവിനെ കണ്ടെത്തുന്നത് പ്രയാസമായി. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ച് സംശയം തോന്നിയവരുടെ ചിത്രങ്ങൾ എടുത്തു. ഇതിൽ വൈശാഖിന്റെ മുഖം പതിയാത്ത ചിത്രവും ഉണ്ടായിരുന്നു.

 

തുടർന്ന്, മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ വച്ച് ആളെ തിരിച്ചറിയാനായി ശ്രമം. സംശയിക്കപ്പെടുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ബാറിൽ നിന്നു പറഞ്ഞുവിട്ടയാൾ എന്ന നിലയിൽ വൈശാഖിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് മോഷണ സമയത്ത് ധരിച്ചിരുന്നതിനു സമാനമായ ഉടുപ്പ് ധരിച്ച വൈശാഖിന്റെ ചിത്രം കണ്ടെടുക്കുന്നതും പ്രതിയിലേക്ക് പൊലീസ് എത്തുന്നതും. നാലര ലക്ഷത്തോളം രൂപ ഇയാൾ ചെലവഴിച്ചു എന്നാണ് പൊലീസ് പറയുന്നത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *