20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

Spread the love

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും സഹതാരങ്ങളിലേക്ക് ചുവടുമാറിയപ്പോഴും നായികയായി തുടരുകയാണ് മീന.

 

ചെന്നൈയിലെ തന്റെ വീട് മീന വിറ്റുവെന്നാണ് പുതിയ വാര്‍ത്തകള്‍. ചെന്നൈയിലെ കുടുംബവീട് മീന കോടികള്‍ക്ക് വിറ്റുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയാണ്. പത്ത് കോടിയോളം രൂപയ്ക്കാണ് മീന ഈ വീട് നിര്‍മിച്ചത്. വിറ്റതാകട്ടെ 100 കോടി രൂപയ്ക്കാണെന്നാണ് ചര്‍ച്ചകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള വിദേശ ദമ്പതികളാണ് നടിയുടെ വീട് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തകളോട് മീന ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തമിഴ് മാധ്യമങ്ങളിലും കച്ചവടത്തെ സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമാണ്. മീനയും മകള്‍ നൈനികയും ഭര്‍ത്താവ് സാഗറും താമസിച്ചിരുന്ന വീടാണ് താരം വിറ്റതായി പറയപ്പെടുന്നത്. 2022 ലാണ് മീനയുടെ ഭര്‍ത്താവ് സാഗര്‍ മരണപ്പെടുന്നത്.

 

വലിയ ഗേറ്റും കോമ്പൗണ്ടുമുള്ള കൊട്ടാരസമാനമായ വീടാണ് മീനയുടേത്. ചെന്നൈ നഗരത്തില്‍ കേരള ശൈലിയിലാണ് മീന വീടൊരുക്കിയിട്ടുള്ളത്. മീനയുടെ അമ്മ രാജമല്ലിക കണ്ണൂര്‍ സ്വദേശിനിയാണ്. കേരളവുമായുള്ള മീനയുടെ അമ്മ ബന്ധം വീടിന്റെ ഡിസൈനില്‍ നിന്നു തന്നെ വ്യക്തമാകുന്നതാണ്. 20 വര്‍ഷം മുമ്പാണ് മീന ഈ വീട് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മീനയ്ക്ക് ലോണെടുക്കേണ്ടി വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

അതേസമയം ദൃശ്യം 3യാണ് മീനയുടേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ജീത്തു ജോസഫ് അവതരിപ്പിച്ച റോസ്ലിന്‍ എന്ന സീരീസിലാണ് മീനയെ ഒടുവിലായി കണ്ടത്. അമ്മയുടെ പാതയിലൂടെ മകള്‍ നൈനികയും ക്യാമറയ്ക്ക് മുമ്പിലെത്തിയിരുന്നു.

  • Related Posts

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    അദ്ഭുതമോ ഞെട്ടലോ തോന്നുന്നില്ല, ഇതിനു മുമ്പ് അവര്‍ ചെയ്ത തെറ്റുകൾക്ക് വില കൊടുക്കേണ്ടി വന്നിട്ടില്ല: രഞ്ജിത്തിന്റെ അറസ്റ്റിൽ പാർവതി

    Spread the love

    Spread the loveസിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ, തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത്. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്തത് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും, രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും പാർവതി…

    Leave a Reply

    Your email address will not be published. Required fields are marked *