കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിചയപ്പെട്ടു, ബോട്ട് യാത്രയ്ക്ക് ക്ഷണം; യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Spread the love

കൊൽക്കത്ത∙ ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗാളിലെ ബെഹാലയിൽനിന്നാണ് ദീപ് ഭട്ടാചാര്യ എന്നയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തു.

 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊൽക്കത്തയിലെ പ്രിൻസെപ് ഘട്ടിന് സമീപം ഗംഗാ നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ദീപ് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇതിനു ശേഷം യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടുകയും ചെയ്തു. ജൂലൈയിൽ യുവതി പരാതി നൽകിയെങ്കിലും അതിനുശേഷം പ്രതി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് യുവതിയെ ദീപ് ഭട്ടാചാര്യ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പിന്നീട് ചാറ്റു ചെയ്ത് കൂടുതൽ അടുത്തു. ഇതിനു പിന്നാലെയാണ് നേരിൽ കാണുന്നതിനായി ബോട്ട് യാത്രയ്ക്കു ക്ഷണിച്ചത്. എന്നാൽ ഇതിനിടെ യുവതിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *