തിരുവനന്തപുരം∙ നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്.
വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.തിരുവനന്തപുരം∙ നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്.







