എസ്പിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

Spread the love

കൊല്ലം∙ റൂറൽ എസ്പിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. എസ്പി ടി.കെ.വിഷ്ണു പ്രദീപിന്റെ പേരിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. എസ്പിയുടെ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പൊലീസുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. എസ്പിയുടെ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ് നമ്പരിൽനിന്നാണ് പൊലീസുകാർക്ക് സന്ദേശമെത്തിയത്.

 

അത്യാവശ്യമായി 40,000 രൂപ വേണമെന്നും ഉടനെ തിരിച്ചു നൽകാമെന്നുമായിരുന്നു ‘എസ്പിയുടെ’ സന്ദേശം. പണം കൈമാറാൻ അക്കൗണ്ട് വിവരങ്ങളും നൽകി. പൊലീസുകാർ മുതിർന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു. അവർ റൂറൽ എസ്പിയുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. അക്കൗണ്ട് നേപ്പാളിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വാട്സാപിൽനിന്നു വിവരങ്ങൾ തേടി.

  • Related Posts

    ‘പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും; ഇവരെ നമുക്ക് പിണക്കാൻ പറ്റില്ല’: ദുരനുഭവം തുറന്നുപറഞ്ഞ് സൗമ്യ

    Spread the love

    Spread the loveപാലക്കാട് ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ പ്രതിഷേധങ്ങൾക്കിടെ താൻ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ. പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇത് കേട്ടപ്പോൾ ഞെട്ടലല്ല…

    നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും…

    Leave a Reply

    Your email address will not be published. Required fields are marked *