കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

Spread the love

കൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണരീതികൾ ട്യൂമറിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു ഗവേഷകർ പരിശോധിച്ചത്.

 

ഇൻസുലിൻ, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ ബാധിക്കുന്നു എന്ന പരിശോധനയിൽ കൊഴുപ്പാണ് പ്രധാന അപകടസാധ്യതാ ഘടകമായി കണ്ടെത്തിയത്. ഇതിനായി മനുഷ്യന്റെ പ്ലാസ്മയ്ക്ക് സമാനമായ ദ്രാവകം ഉപയോഗിച്ച് ത്രിമാന ട്യൂമർ മോഡൽ സൃഷ്ടിച്ച്, അത് യഥാർഥ ട്യൂമറിനെപ്പോലെ പെരുമാറുന്നുവെന്ന് ഉറപ്പിച്ചാണ് പരീക്ഷണം നടത്തിയത്.

 

തുടർന്നാണ് ഉയർന്ന കൊഴുപ്പുള്ള ആഹാരം ട്യൂമറിന്റെ ഘടനയിലും വളർച്ചയിലും മാറ്റമുണ്ടാക്കുകയും വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതായി കണ്ടെത്തിയത്. ട്യൂമറിന്റെ വളർച്ചയെ കുറയ്ക്കുന്ന ഭക്ഷണശീലങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെങ്കിലും പഠനത്തിനൊടുവിൽ ട്യൂമർ വളർച്ച കൂട്ടുന്ന ഘടകമാണ് തിരിച്ചറിയാനായതെന്ന് ഗവേഷകർ പറഞ്ഞു.

 

സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ

കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ

 

സ്തനവലിപ്പത്തിലെ മാറ്റങ്ങൾ

 

മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.

 

കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം

 

ലിംഫിന് സമീപത്തുള്ള വേദന

 

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

 

സ്വയം സ്തന പരിശോധന എങ്ങനെ നടത്താം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

 

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.‌

 

സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

 

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

 

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

 

സ്തനാരോഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോഗ നിർണയം നടത്താനും സാധിക്കും.

  • Related Posts

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    ചുരം റോഡിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്; പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചിട്ടു

    Spread the love

    Spread the loveഅഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *