വിവാഹത്തിനെത്തിയ ‘അതിഥി’ സമ്മാനപ്പെട്ടി കവര്‍ന്നു; നഷ്ടമായത് 70 ലക്ഷം രൂപ

യുഎസിൽ വിവാഹചടങ്ങിനിടെ വൻ മോഷണം. വിവാഹവേദിയിൽ നവദമ്പതിമാർക്ക് സമ്മാനമായി ലഭിച്ച പണവും ചെക്കുകളും സൂക്ഷിച്ചിരുന്ന ‘സമ്മാനപ്പെട്ടി’യാണ് അജ്ഞാതൻ കവർന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ലിൽ ഓഗസ്റ്റ് 30-നായിരുന്നു സംഭവം.   ജോർജ്-നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹചടങ്ങിനിടെയാണ് അതിഥിയെന്ന വ്യാജേന എത്തിയ ആൾ പണപ്പെട്ടിയുമായി കടന്നുകളഞ്ഞത്.…

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി 17 കഷണങ്ങളാക്കി നഗരത്തിലുടനീളം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി യുവാവ്. മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിലാണു സംഭവം. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് താഹയെ പൊലീസ് പിടികൂടി. യുവതിയുടെ ച്ഛേദിച്ച തല ഓഗസ്റ്റ് 30ന് അറവുശാല സ്ഥിതി…

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി ആഘോഷത്തിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താൽക്കാലികമായി പണിയുന്ന പന്തൽ) കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.…

ഉത്രാടദിനത്തിൽ കുടിച്ചത് 137 കോടിയുടെ മദ്യം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റതായാണ് റിപ്പോർട്ട്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ അധികം മദ്യമാണ്…

പെൺവാണിഭ സംഘത്തെ പൂട്ടി പൊലീസ്; നടത്തിപ്പുകാരിയായ നടി അനുഷ്ക മോഹൻദാസ് താനെയിൽ അറസ്റ്റിൽ

മുംബൈ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹൻ ദാസ് (41) അറസറ്റിലായത്. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ്…

‘400 കിലോ ആര്‍ഡിഎക്‌സ്, ഒരു കോടി ആളുകളെ കൊല്ലാന്‍ കഴിയും, ബോംബ് ഭീക്ഷണി

മുംബൈ: ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.   വാട്‌സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തില്‍…

വിവാഹിതനായ ഒരാളുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു,27 വര്‍ഷം അത് മറച്ചുവെച്ചു-തുറന്ന്പറഞ്ഞ് നടി

ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന തരത്തിൽ നടി കുനികാ സദാനന്ദിന്റെ പേര് പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. പഴയൊരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെപ്പോലെ ആയിരുന്നു എന്ന് കുനിക തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ആ ബന്ധത്തെ കുറിച്ച് പിന്നീട് വന്ന ചോദ്യങ്ങൾക്കൊന്നും അവർ…

റോഡരികിൽ പരുക്കേറ്റ നിലയിൽ രണ്ടു പേരെന്ന് യുവാവ്; അന്വേഷണത്തിൽ ട്വിസ്റ്റ്

കണ്ണൂർ ∙ പരിയാരത്ത് റോഡരികിൽ പരുക്കേറ്റ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന സംശയത്തിലാണ് പൊലീസ്. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ…

കാറിടിച്ച് വൃദ്ധൻ മരിച്ചു

നെല്ലിയമ്പത്ത് കാറിടിച്ച് വൃദ്ധൻ മരിച്ചു.നെല്ലിയമ്പം ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്. ടൗണിലൂടെ നടന്നുപോകുമ്പോൾ കാറിടിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഓപ്പറേഷൻ സിന്ദൂർ: നൂർഖാൻ വ്യോമതാവളം പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ; ഇന്ത്യ തകർത്ത വിവിഐപി എയർബേസ്

ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ…