ഉത്രാടദിനത്തിൽ കുടിച്ചത് 137 കോടിയുടെ മദ്യം

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റതായാണ് റിപ്പോർട്ട്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ അധികം മദ്യമാണ് വിറ്റ് പോയിരിക്കുന്നത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു.

 

ഉത്രാട ദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് ഇവിടെ മാത്രം നടന്നത്. 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.11 കോടി രൂപയുടെ വിൽപ്പനയുമായി മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്ത് ഉണ്ട്. തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്‌ലെറ്റ് (1 കോടി) എന്നിവയാണ് 4,5,6 സ്ഥാനങ്ങളിൽ. 6 ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വിൽപ്പന നടന്നത്.

 

 

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *