ബെംഗളൂരുവിൽ ചിട്ടി കമ്പനി, ഉയർന്ന പലിശ വാഗ്ദാനം; തട്ടിയത് 40 കോടിയിലേറെ: മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു ∙ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയ ടോമി എ.വർഗീസ്, ഭാര്യ ഷൈനി…

ടെക്സസിൽ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്; മരണം 78ആയി, മരിച്ചവരിൽ 28 കുട്ടികൾ

ടെക്സസ്∙ മധ്യ ടെക്സസിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ…

വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.   തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര…

പണിമുടക്ക് അഹ്വാനം തള്ളിക്കളയണമെന്ന് ഫെറ്റോ

കൽപ്പറ്റ: കേരളത്തിലെ ഭരണ പ്രതിപക്ഷ സംഘടനകള്‍ ജൂലൈ 9 ന് നടത്തുന്ന പണിമുടക്ക് അഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് ഫെറ്റോ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ പ്രവൃത്തികളെ മറച്ചുവച്ച് ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഉള്‍പ്പടെ എല്ലാ…

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി:  ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും സംഘവും ബാവലിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാല്‍ ചക്കരക്കണ്ടി വീട്ടില്‍ മുസ്തഫ (45) ആണ് പിടിയിലായത്. 156 ഗ്രാം കഞ്ചാവാണ് ഇയാളില്‍…

‘ലൈംഗികാതിക്രമത്തിന് ഇരയായവരെ കത്തിച്ചു, കൂട്ടത്തിൽ വിദ്യാർഥിനികളും; വസ്ത്രമില്ലാത്ത മൃതദേഹങ്ങൾ’: വെളിപ്പെടുത്തൽ

കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി…

‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്

തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ…

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   വിഷക്കായ കഴിച്ചതിനെ…

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു;അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരിൽ നിന്നും തിരുനെല്ലിയിലേക്ക് ചികിത്സാർത്ഥം  വരികയായിരുന്ന  സാൻട്രോ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളമ്പാടി ബസ് സ്റ്റോപ്പിണ് സമീപം 20 മീറ്റർ താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൽപ്പറ്റയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ…

കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര

ഇന്നോവ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര.മുത്തങ്ങ ഗുണ്ടൽപേട്ട് റോഡിലാണ് സംഭവം.മലപ്പുറം രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് അപകടകരമായ യാത്ര.യുവാവിന്റെ ദൃശ്യങ്ങൾ പിന്നിൽ ഉണ്ടായിരുന്ന യാത്രക്കാർ ചിത്രീകരിക്കുകയായിരുന്നു.