
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും സംഘവും ബാവലിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാല്‍ ചക്കരക്കണ്ടി വീട്ടില്‍ മുസ്തഫ (45) ആണ് പിടിയിലായത്. 156 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. എസ്‌സിപി ഒ സുഷാദ് , സിപിഒ അഷറഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.