ബെംഗളൂരുവിൽ ചിട്ടി കമ്പനി, ഉയർന്ന പലിശ വാഗ്ദാനം; തട്ടിയത് 40 കോടിയിലേറെ: മലയാളി ദമ്പതികൾക്കെതിരെ കേസ്

Spread the love

ബെംഗളൂരു ∙ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയ ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണു കേസെടുത്തത്.

 

70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പി.ടി.സാവിയോ എന്നയാൾ പരാതി നൽകിയതിനെ തുടർന്നു തട്ടിപ്പിനിരയായ 265 പേരാണു പൊലീസിനെ സമീപിച്ചത്. ഇതുപ്രകാരം 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണു പൊലീസ് കണക്കാക്കുന്നത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ട്.

 

ടോമിയും കുടുംബവും 25 വർഷമായി രാമമൂർത്തിനഗറിലാണു താമസം. ആദ്യഘട്ടത്തിൽ 5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങി. ഒന്നര കോടി രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. ബന്ധുവിനു സുഖമില്ലാത്തതിനാൽ ആലപ്പുഴയിലേക്കു പോകുന്നുവെന്നു പറഞ്ഞാണു ടോമി കടന്നു കളഞ്ഞത്. ഫോണിൽ കിട്ടാതെ വന്നോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.

 

 

  • Related Posts

    സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

    Spread the love

    Spread the loveഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത്…

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *