കുഞ്ഞിനെ കൊന്നാൽ വിവാഹം ഉടൻ നടക്കുമെന്ന് അന്ധവിശ്വാസം; 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്ന് സ്ത്രീകൾ, അറസ്റ്റ്
ജയ്പുർ∙ രാജസ്ഥാനിലെ ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്ത്രീകൾ ചേർന്ന് ഹീനകൃത്യം നടപ്പാക്കിയത്. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തിൽ അന്വേഷണം…
യുവാവ് വെടിയേറ്റു മരിച്ചു; സംഭവം നായാട്ടിനിടെയെന്ന് സംശയം
പെരിങ്ങോം (കണ്ണൂർ)∙ കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സീറ്റ് നിഷേധിച്ചതിൽ നിരാശ; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം∙ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
വോട്ട് തേടിയെത്തിയ വീട്ടിലെ നായ പിന്നാലെ ഓടി; യുഡിഎഫ് സ്ഥാനാർഥിക്ക് കടിയേറ്റു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാൻസി. നായയെ വീട്ടിൽ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ…
സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഭർത്താവിനെ കൊന്നതും അതേ സംഘം
ബെംഗളൂരു ∙ കര്‍ണാടകയില്‍ പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമികൾ വെട്ടിരപ്പരുക്കേൽപിച്ച സർക്കാർ ഉദ്യോഗസ്ഥ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. കർണാടക സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്‍ഡ് ഡിവിഷനല്‍ ഓഫിസറും യാദ്ഗിര്‍ സ്വദേശിനിയുമായ അഞ്ജലി ഗിരീഷ് കമ്പോത്ത് ആണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു…
ശുചിമുറിയിലെ രക്തക്കറ നിർണായകമായി, വിവാദ വെളിപ്പെടുത്തലുകൾ; തളരാതെ പോരാടി കുട്ടിയുടെ മാതാവ്
തലശ്ശേരി ∙ വിവാദമായ പാലത്തായി പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ…
താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി: ഗതാഗത തടസം
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി കു ടുങ്ങി. രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏഴാം വളവിൽ വാഹനങ്ങൾ വൺവെയായി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്‌സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടും. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ…
അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്
നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മൃദുല വിജയ്. റെയ്ജനും മൃദലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടിയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല നടന്ന…
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം
തലശ്ശേരി ∙ പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) ജീവപര്യന്തം ശിക്ഷ. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ…
വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം.
















