രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്
തിരുവനന്തപുരം: രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ പെയ്തിരുന്ന കർക്കടകം…
ചുരം റോഡുകളിൽ നിയന്ത്രണം
മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത്…
ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം
ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൻ്റെ ശേഷിപ്പുകൾ ശക്തമായ മഴയിൽ ഇടിഞ്ഞ് പുന്നപ്പുഴയിൽ കുത്തൊഴുക്കും ജലനിരപ്പ്…
ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറികളുടെയും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ…
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു. ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ഛർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ ( ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ,…
പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; സംഭവം വയനാട്ടിൽ
തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പി ക്കുഴിയില്‍ ആഷിക്ക് (25), ആറാം നമ്പര്‍ ഉന്നതിയിലെ…
ഓടുന്ന ബസിൽ പ്രസവിച്ച് 19കാരി; പിന്നാലെ കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു
മുംബൈ∙ ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 19…
വിവാഹമോചന കേസിനിടെ ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി; ഭാര്യാസഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചു, മൂക്കിന്റെ എല്ലു പൊട്ടി
കൊച്ചി ∙ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി ഇറങ്ങി യുവാവിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ മൂന്നു മണിയ്ക്കുണ്ടായ ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. വീട്ടുകാരുടെ പരാതിയിൽ രാജീവനെതിരെ പൊലീസ് കേസെടുത്തു. ആലുവ പൈപ്പ്‍ലൈൻ റോഡിൽ താമസിക്കുന്ന കല്ലുവെട്ടിപറമ്പിൽ ഖദീജയുടെ…
‘നിനയ്‌ക്കൊപ്പം ഗോവയിലും യുക്രെയ്നിലും ഒരുമിച്ചു കഴിഞ്ഞു, എന്നോട് പറയാതെ ഗോവ വിട്ടു; മക്കളുടെ കസ്റ്റഡി വേണം’
ബെംഗളൂരു∙ റഷ്യൻ വനിതയെയും കുട്ടികളെയും കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികളുടെ പിതാവ് ഡ്രോർ ഗോൾഡ്സ്റ്റീൻ. നിന കുട്ടിന (40) ഗോവ വിട്ടത് തന്നോട് പറയാതെയാണെന്ന് ഡ്രോർ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. എട്ടുവർഷം മുൻപ് ഗോവയിൽവച്ചാണ് നിനയെ ആദ്യമായി…















