മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു

തിരുവനന്തപുരം ∙ സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.…

‘ഒളിക്യാമറ ദൃശ്യം പകർത്തി, പണം ചോദിച്ചു ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം

ബെംഗളൂരു ∙ ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ…

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ

കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന്…

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; എയർപോർട്ട് ഫയർ എൻജിൻ സ്ഥലത്ത്

കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.   രണ്ടും മൂന്നും…

മദ്യപിച്ചെത്തിയ മകൻ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ ∙ കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ…

100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ; ‌പെൻഷൻ തട്ടിപ്പ് സംശയിച്ച് പൊലീസ്

ബര്‍ലിന്‍ ∙ ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. 82 വയസ്സുള്ള മകളോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ജർമ്മൻ പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ഏകദേശം 1,500…

എപ്സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം

ന്യൂഡൽഹി ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയരേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ പ്രകാരം, ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇന്ത്യയിലെ യുഎസ് എംബസി വഴി അവരെ കണ്ടെത്താൻ…

കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരണം മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ

ഇടുക്കി ∙ തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.…

ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തി മുസ്‍ലിം എംഎൽഎ; ഗോമൂത്രം തളിച്ച് ബിജെപി

മുംബൈ ∙ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ…

ലൈംഗിക ബന്ധത്തിനു വഴങ്ങിയില്ല; യുവതിയെ ക്രൂരമായി കൊന്നു, ആത്മാവിനോട് സംസാരിക്കാൻ ശ്രമം!

മുംബൈ ∙ പൻവേലിലെ വിജനമായ തെരുവിൽ അയാൾ അഗർബത്തികൾ കത്തിച്ചുവച്ചു. ആത്മാക്കളെ എങ്ങനെ വിളിച്ചുവരുത്താം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വിഡിയോകൾ കണ്ടു. താൻ ഏതാനും മണിക്കൂറുകൾക്ക് മുൻപു കൊലപ്പെടുത്തിയ യുവതിയുടെ ആത്മാവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു. ഇതൊരു കഥയല്ല, ഇൻഡോറിലെ…