കളഞ്ഞുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു, ഉടമയ്‌ക്കു കൈമാറി; മാതൃകയായി യുവാക്കൾ

ബാലുശ്ശേരി∙ സ്വർണത്തിന്റെ വില റോക്കറ്റുപോലെ കുതിച്ചുയരുന്ന കാലത്തും റോഡിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ ഷുഹൈബിന്റെയും അസ്ബാന്റെയും കണ്ണു മഞ്ഞളിപ്പിച്ചില്ല. വീണുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമകൾക്ക് തിരിച്ചേൽപിച്ചു ഈ യുവാക്കൾ. എകരൂൽ വള്ളിയോത്ത് തോരക്കാട്ടിൽ ഷുഹൈബിനും വള്ളിയോത്ത് കണ്ണോറക്കണ്ടി അസ്‌ബാനുമാണ് വഴിയിൽനിന്ന്…

ആദ്യശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ മൃതദേഹം, നവനീതിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല

ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ…

സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ?; ലക്ഷണങ്ങളോട് പാലക്കാട് സ്വദേശിനി ആശുപത്രിയിൽ

സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. നിപ്പ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.   പ്രാഥമിക പരിശോധനയിൽ നിപ്പ ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുണെയിൽനിന്നുള്ള…

കാറിൽ വച്ച് ഹേമചന്ദ്രനെ മർദിച്ചു; കൊടും കാട്ടിൽ മൃതദേഹം മറവു ചെയ്തു: ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്∙ 15 മാസം മുൻപു മായനാടു നിന്നു കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റെ മരണത്തിൽ ഒരാൾകൂടി പിടിയിൽ. നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് (35) ആണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ പ്രതികളായ ജ്യോതിഷ്, അജേഷ്, വിദേശത്തുള്ള നൗഷാദ് എന്നിവർക്കൊപ്പം…

ട്യൂഷന് പോകാൻ നിർബന്ധിച്ചു; അൻപതാം നിലയിൽനിന്ന് താഴേക്ക് ചാടി ടെലിവിഷൻ താരത്തിന്റെ മകൻ, ദാരുണാന്ത്യം

മുംബൈ∙ ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രമുഖ ഹിന്ദി ടെലിവിഷൻ താരത്തിന്റെ മകൻ അൻപതാം നിലയിൽനിന്ന് ചാടി മരിച്ചു. ഹിന്ദി, ഗുജറാത്തി ടെലിവിഷൻ പരമ്പരകളിലെ പ്രമുഖ നടിയും മകനും കണ്ടിവാലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്. അമ്മയുമായി വഴക്കുണ്ടായതിനു…

വായ്പ മുടങ്ങി; പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ

ചെന്നൈ ∙ മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിരലുകൾ മുറിച്ച സംഘത്തിലെ 5 പേരെ അറസ്റ്റ് ചെയ്തു. കടലൂർ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്. നടരാജന്റെ മകൻ മണികണ്ഠൻ ചിദംബരത്ത് നടത്തുന്ന പലചരക്ക്…

ഡെലിവറി ജീവനക്കാരൻ ആയി വേഷംമാറിയെത്തി, ബലാത്സംഗത്തിനു ശേഷം സെൽഫി; യുവതി ഇരയായത് ക്രൂര പീഡനത്തിന്

മുംബൈ ∙ പുണെയിലെ ആഡംബര റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന 25 വയസ്സുള്ള യുവതിയെ കൊറിയർ ഡെലിവറി ജീവനക്കാരൻ ആയി വേഷംമാറിയെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി നൽകി.   കൊറിയർ…

അമ്മ തിരികെവന്നില്ല, ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, കരഞ്ഞ് മകൾ

കോട്ടയം∙ മെഡിക്കൽ കോളജിലെ തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. ‌ഇതോടെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചു.…

രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് കണ്ടെത്തി

ആലപ്പുഴ ∙ മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാൻസിസ്. പ്രതി ഫ്രാൻസിസിനെ (ജോസ് മോൻ) പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാൻസിസ് പെരുമാറിയത്.…

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; 2 പേർക്ക് പരിക്ക്

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു. രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിവരം. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു…