
സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. നിപ്പ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ നിപ്പ ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുണെയിൽനിന്നുള്ള ഫലം വന്നാലേ സ്ഥിരീകരീക്കാനാകൂ. ആരോഗ്യവകുപ്പ് യുവതിയുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നുണ്ട്. ഇവരെയും നിരീക്ഷിക്കും.