മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

Spread the love

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട വേണുഗോപാലിനെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ വലതു പോക്കറ്റില്‍ നിന്ന് മെത്തഫിറ്റമിന്‍ കണ്ടെടുത്തത്. ഇയാള്‍ മുന്‍പും നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

 

കല്‍പ്പറ്റ സ്റ്റേഷനിലും മാനന്തവാടി, കല്‍പ്പറ്റ എക്‌സൈസിലും ഇയാള്‍ക്കെതിരെ ലഹരിക്കേസുകള്‍ നിലവിലുണ്ട്. കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *