ട്യൂഷന് പോകാൻ നിർബന്ധിച്ചു; അൻപതാം നിലയിൽനിന്ന് താഴേക്ക് ചാടി ടെലിവിഷൻ താരത്തിന്റെ മകൻ, ദാരുണാന്ത്യം

Spread the love

മുംബൈ∙ ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രമുഖ ഹിന്ദി ടെലിവിഷൻ താരത്തിന്റെ മകൻ അൻപതാം നിലയിൽനിന്ന് ചാടി മരിച്ചു. ഹിന്ദി, ഗുജറാത്തി ടെലിവിഷൻ പരമ്പരകളിലെ പ്രമുഖ നടിയും മകനും കണ്ടിവാലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്. അമ്മയുമായി വഴക്കുണ്ടായതിനു പിന്നാലെ പതിനാലുകാരനായ ഏക മകൻ താഴത്തെ നിലയിലേക്ക് ഇറങ്ങിപ്പോയി. ശേഷം കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.

 

പൊലീസ് പറയുന്നത് ഇങ്ങനെ: വൈകിട്ട് ഏഴു മണിയോടെ കുട്ടിയോട് ട്യൂഷൻ ക്ലാസിൽ പോകാൻ അമ്മ പറഞ്ഞു. എന്നാൽ പലതവണ പറഞ്ഞിട്ടും കുട്ടി പോവാൻ തയാറായില്ല. തുടർന്ന് കുട്ടി ഫ്ലാറ്റിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഏതാനും മിനിറ്റുകൾക്കുശേഷം ഫ്ലാറ്റിന്റെ കാവൽക്കാരൻ വന്ന് കുട്ടി കെട്ടിടത്തിൽനിന്ന് വീണ വിവരം അമ്മയെ അറിയിച്ചു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന്റെ മൊഴിയെടുത്തതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നു നടി. മരിച്ച കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *