ഭാര്യയുടെ കണ്ണീർ മൈക്രോസ്കോപ്പിൽ പരിശോധിച്ച് ഭർത്താവ്, കണ്ടത് വിചിത്രമായ കാര്യങ്ങൾ
സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് ദൈവം തമ്പുരാനുപോലുമറിയില്ല എന്ന് ചില പുരുഷന്മാർ തമാശയായി പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒരു സ്ത്രീ കരയുന്നതും അവളുടെ ഭർത്താവ് സ്പൂണിൽ ആ കണ്ണീർ ശേഖരിക്കുന്നതുമാണ് വിഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക.…
വീടു നിർമാണത്തിന് 10 ചാക്ക് മണൽ കൊണ്ടുപോയി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, യുവാവിനെ നടുറോഡിൽ മർദിച്ച് സിഐ
കുമ്പള ആരിക്കാടിയിൽ യുവാവിനെ റോഡിൽ കുനിച്ചു നിർത്തി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സിഐ ജിജീഷ് മർദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കൊണ്ടുപോയതിനാണ്…
കെഎസ്ആർടിസിക്ക് ‘പൊന്നോണം’; ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്‌ഷന്‍ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. കൂടുതല്‍…
അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐശ്വര്യ റായി കോടതിയിൽ
ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും കാട്ടി നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ്…
നാവിക ഉദ്യോഗസ്ഥനായി വേഷംമാറിയെത്തി; തോക്കും വെടിയുണ്ടയും മോഷ്ടിച്ചു, അജ്ഞാതനായി തിരച്ചിൽ
മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ…
ഇത് എങ്ങോട്ട്! സ്വർണവില പവന് 80,000 ഭേദിച്ചു
സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ; ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1,000 രൂപയുടെ കുതിപ്പുമായി പവൻവില 80,880 രൂപയിലെത്തി. ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയും. 81,000 രൂപയെന്ന…
ഓണാഘോഷത്തിനിടെ സംഘർഷം: ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി; പെൺകുട്ടിയടക്കം 3 പേർക്ക് വെട്ടേറ്റു
ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെൺകുട്ടിയടക്കം മൂന്നുപേർക്കു ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ…
ഒരു വിരലിൽ പുസ്തകം കറക്കി, ലോകം കീഴടക്കി: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്∙ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാർഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…
‘വയറ്റിൽ ചവിട്ടി, മുഖത്ത് വളകൊണ്ട് ഇടിച്ചു, പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു’; കാമുകനെതിരെ നടി ജസീല
കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. ഇയാളിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടുവെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കാമുകൻ മുഖത്ത് വള ചേർത്തുവെച്ച് പലതവണ ഇടിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം വിസമ്മതിച്ചു. മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക് സർജറി…
ഗൃഹപ്രവേശനത്തിനായി വീട്ടുപകരണങ്ങൾ വാങ്ങി മടങ്ങവേ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം. ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം…
















