വീടു നിർമാണത്തിന് 10 ചാക്ക് മണൽ കൊണ്ടുപോയി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, യുവാവിനെ നടുറോഡിൽ മർദിച്ച് സിഐ

Spread the love

കുമ്പള ആരിക്കാടിയിൽ യുവാവിനെ റോഡിൽ കുനിച്ചു നിർത്തി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സിഐ ജിജീഷ് മർദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.

 

വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കൊണ്ടുപോയതിനാണ് മൻസൂറിനെ പിടികൂടി മർദിച്ചതെന്നാണ് ആരോപണം. വീടു പണി നടക്കുകയാണെന്നും ഇതിനാവശ്യമായ മണലാണ് കൊണ്ടുപോയതെന്നും മൻസൂർ പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ സാധിക്കുന്ന കേസായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി. റിമാൻഡിലായ മൺസൂർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ ഭയമാണെന്നു മൻസൂർ പറഞ്ഞു. അതേ സമയം, സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി പറഞ്ഞു.

 

 

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *