ഒരു വിരലിൽ പുസ്തകം കറക്കി, ലോകം കീഴടക്കി: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി മരിച്ച നിലയിൽ

Spread the love

കാഞ്ഞങ്ങാട്∙ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാർഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്‌റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.

  • Related Posts

    സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

    Spread the love

    Spread the loveഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത്…

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *