നാവിക ഉദ്യോഗസ്ഥനായി വേഷംമാറിയെത്തി; തോക്കും വെടിയുണ്ടയും മോഷ്ടിച്ചു, അ‍ജ്ഞാതനായി തിരച്ചിൽ

Spread the love

മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.

 

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ നേവി യൂണിഫോം ധരിച്ച ആൾ സമീപിച്ച് ഡ്യൂട്ടി കൈമാറാന്‍ ആവശ്യപ്പെട്ടു. പകരക്കാരനായി സുരക്ഷാ ചുമതലയ്ക്ക് എത്തിയതാണെന്ന് അറിയിച്ചതോടെ ജൂനിയർ ഉദ്യോഗസ്ഥൻ ആയുധവും വെടിയുണ്ടകളും കൈമാറി മടങ്ങി. പകരക്കാരനെന്ന പേരിൽ എത്തിയ ഉദ്യോഗസ്ഥനെ പിന്നീട് കാണാതായതോടെയാണ് ആൾമാറാട്ടം വ്യക്തമായത്.

 

ആയുധങ്ങൾക്കായി മുംബൈ പൊലീസും നേവിയും സംയുക്തമായി തിരച്ചിൽ നടത്തുകയാണെന്ന് പിആർഒ അറിയിച്ചു. വിഷയത്തെക്കുറിച്ച് പരിശോധിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചു. മറ്റു സർക്കാർ ഏജൻസികളും നേവിയുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അ‍ജ്ഞാതന് ആയുധം കൈമാറിയ നേവി ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുന്നുണ്ട്. ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *