അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐശ്വര്യ റായി കോടതിയിൽ

Spread the love

ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും കാട്ടി നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് അടിയന്തരമായി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പ്രതിനിധിയും കോടതിയിൽ എത്തിയിരുന്നു. കേസ് വിശദവാദത്തിനായി മാറ്റി.

 

ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിരവധി വെബ് സൈറ്റുകൾ അനുമതിയില്ലാതെ ഐശ്വര്യറായിയുടെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഐശ്വര്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചില സൈറ്റുകൾ നടിയുടെ ഔദ്യോഗിക സൈറ്റാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. ചില സൈറ്റുകൾ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

 

നടിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് ജസ്റ്റിസ് വാക്കാൽ നിർദേശിച്ചു. ഇടക്കാല ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ 2023ലും ബച്ചൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. നടിയുടെ മകളായ അരാധ്യ ബച്ചൻ ഗുരുതരാവസ്ഥയിൽ ആണെന്നായിരുന്നു പ്രചാരണം.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *