പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്നു; യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ ∙ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്…

16കാരിയെ പീഡിപ്പിച്ചു: പിതാവിനും മാതൃസഹോദരനും നാട്ടുകാരനുമെതിരെ കേസ്

കാസർകോട് ∙ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിയായ മാതൃസഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെ പോക്സോ കേസ്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസ്…

മദ്യപിച്ച് വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; MVD ഉദ്യോഗസ്ഥനെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.   തൃക്കാക്കര…

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുടെ നിർമാതാക്കൾക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

ചെന്നൈ ∙ നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിലേക്ക്. നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ചു സിനിമയുടെ അവകാശികളായ എബി ഇന്റർനാഷനൽ നൽകിയ കേസിൽ…

സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം’: മുഖ്യമന്ത്രിക്ക് പരാതി നൽകി വേടൻ്റെ കുടുംബം

കൊച്ചി ∙ റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ…

ഗൂഡല്ലൂർ പന്തലൂർ താലൂക്കുകളിൽ ഇന്ന് ബന്ദ്

നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പന്തലൂർ താലൂക്കുകളിൽ ഇന്ന് വ്യാപാരി വ്യവസായി 24 മണിക്കൂർ ബന്ദ്. രാവിലെ 6 മണി മുതൽ നാളെ രാവിലെ 6 മണിവരെയാണ് ബന്ദ്.   കടകൾ തുറക്കുന്നതല്ല, എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റു ഒരുവാഹനവും നിലത്തിലിറങ്ങില്ല, അതുകൊണ്ട്…

പൊലീസിന്റെ ചെലവായി 56.45 ലക്ഷം വയനാട് ഫണ്ടിൽനിന്ന് എഴുതിയെടുത്തു

തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ബിൽ വ്യോമസേന അയച്ചതിനെ കോടതിയിലടക്കം എതിർത്ത സംസ്ഥാന സർക്കാർ ‘പൊലീസിന്റെ രക്ഷാപ്രവർത്തനം’ എന്ന പേരിൽ 56.45 ലക്ഷം രൂപ എഴുതിയെടുത്തു. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നു തുക ഈടാക്കാൻ ഏപ്രിലിലാണ് ഉത്തരവിട്ടത്.  …

പീഡിപ്പിച്ച യുവാവിന്റെ നാവ് കടിച്ചെടുത്തു; യുവതിക്ക് ‘വലിയ’ ശിക്ഷ, പീഡകന് ചെറുതും; 61 വർഷത്തിനു ശേഷം ‘തെറ്റ്’ തിരുത്തി കോടതി

സോൾ∙ ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ച സ്ത്രീയെ കുറ്റവിമുക്തയാക്കി കോടതി. 61 വർഷങ്ങൾക്കു ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ചോയ് മാൽ-ജ എന്ന സ്ത്രീയെ കോടതി വിട്ടയച്ചത്. അധികാര ദുരുപയോഗത്തിന്റെ ഉദാഹരണമാണ് തനിക്ക് ലഭിച്ച ശിക്ഷയെന്ന് ചോയ് മാൽ-ജ പ്രതികരിച്ചു.…

പെൺ‌കുട്ടിയെ പീഡിപ്പിച്ച ശേഷം ജയിൽവാസം; ജാമ്യത്തിൽ ഇറങ്ങി വിവാഹ വാഗ്ദാനം നൽകി വീണ്ടും പീ‍ഡനം, 23 വർഷം കഠിന തടവ്

16 വയസ്സുകാരിയെ പീഡിപ്പിച്ചതിനു ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്തിന് (24) 23 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി…

15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജിൽവച്ച് യുവതി; ബാധകൂടിയെന്ന് കരുതി മന്ത്രവാദിയെ കാണിച്ച് ബന്ധുക്കൾ

ലഖ്നൗ: ഉത്തർപ്രദേശിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജിൽവെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയാത്തതിനാലാണ് ഫ്രിഡ്ജിൽവെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തർപ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തരം യുവതി മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.…