പീഡിപ്പിച്ച യുവാവിന്റെ നാവ് കടിച്ചെടുത്തു; യുവതിക്ക് ‘വലിയ’ ശിക്ഷ, പീഡകന് ചെറുതും; 61 വർഷത്തിനു ശേഷം ‘തെറ്റ്’ തിരുത്തി കോടതി

Spread the love

സോൾ∙ ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ച സ്ത്രീയെ കുറ്റവിമുക്തയാക്കി കോടതി. 61 വർഷങ്ങൾക്കു ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ചോയ് മാൽ-ജ എന്ന സ്ത്രീയെ കോടതി വിട്ടയച്ചത്. അധികാര ദുരുപയോഗത്തിന്റെ ഉദാഹരണമാണ് തനിക്ക് ലഭിച്ച ശിക്ഷയെന്ന് ചോയ് മാൽ-ജ പ്രതികരിച്ചു. 18 വയസ്സുള്ളപ്പോഴാണ് ചോയ് ദക്ഷിണകൊറിയയിലെ തെക്കൻ പട്ടണമായ ഗിംഹെയിൽ ശാരീരിക ഉപദ്രവത്തിന് ഇരയായത്.

 

ഉപദ്രവിക്കുന്നതിനിടെ രക്ഷപ്പെടാനായി യുവതി അക്രമിയുടെ നാവ് കടിച്ചുമുറിക്കുകയായിരുന്നു. തുടർന്ന് 21 വയസ്സുള്ള അക്രമിയുടെ നാവിന്റെ 1.5 സെന്റീമീറ്റർ (0.59 ഇഞ്ച്) നഷ്ടമായി. ഇതേതുടർന്ന് നാവ് മുറിഞ്ഞ അക്രമി പരാതിപ്പെട്ടു. തുടർന്ന് ചോയിയെ കോടതി പത്ത് മാസം ശിക്ഷിച്ചു. അതേസമയം പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിക്ക് ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. എന്നാൽ ഈ അനീതിക്കെതിരെ പോരാടാനാണ് ചോയ് തീരുമാനിച്ചത്.

 

‘‘എനിക്ക് നീതി ലഭിക്കാതെ ഈ കേസ് വിടാൻ എനിക്ക് കഴിയില്ലായിരുന്നു. എന്റെ അതേ വിധിയുള്ള മറ്റ് ഇരകൾക്കു വേണ്ടി നിലകൊള്ളാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഇരയിൽനിന്ന് എന്നെ ഒരു കുറ്റക്കാരിയാക്കി മാറ്റാൻ അധികാരികൾക്ക് സാധിച്ചു. എന്റെ ചുറ്റുമുള്ളവർ എന്റെ ഈ ശ്രമം പാഴായിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പക്ഷേ എനിക്ക് ഈ കേസ് വിടാൻ കഴിഞ്ഞില്ല. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ലഭിച്ച ശിക്ഷ. എന്നെ പിന്തുണച്ചവർക്ക് നന്ദി’’- ചോയി പറഞ്ഞു. ലൈംഗിക അതിക്രമങ്ങൾക്കിടെ സ്വയം പ്രതിരോധം അംഗീകരിക്കുന്നതിൽ കോടതി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി ദക്ഷിണ കൊറിയയിലെ നിയമ പാഠപുസ്തകങ്ങളിലും ഈ കേസ് പരാമർശിക്കപ്പെട്ടിട്ടുണ്ട്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *