നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുടെ നിർമാതാക്കൾക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Spread the love

ചെന്നൈ ∙ നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിലേക്ക്. നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ചു സിനിമയുടെ അവകാശികളായ എബി ഇന്റർനാഷനൽ നൽകിയ കേസിൽ ഡോക്യുമെന്ററി ഒരുക്കിയ ടാർക് സ്റ്റുഡിയോസിനോട് മറുപടി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

 

വിഷയം കോടതിക്കു പുറത്തു തീ‍ർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ടാർക് അവകാശപ്പെട്ടെങ്കിലും ഇത്തരത്തിലൊരു നീക്കമില്ലെന്ന് എബി ഇന്റർനാഷനൽ വ്യക്തമാക്കി. ഇതോടെയാണു കൃത്യമായ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയിൽ രജനികാന്തിന്റെ നായികയായാണു നയൻതാര അഭിനയിച്ചത്. ദൃശ്യങ്ങൾ ഉപയോഗിച്ചതിനു 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

 

നാനും റൗഡി താൻ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നടൻ ധനുഷ് നിയമനടപടി സ്വീകരിച്ചതിനു പിന്നാലെയാണു ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ നോട്ടിസ് അയച്ചത്. ധനുഷുമായുള്ള കേസിൽ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. നയൻതാരയുടെ ജന്മദിനമായ നവംബർ 18നാണു ഡോക്യുമെന്ററി റിലീസ് ചെയ്തത്.

  • Related Posts

    വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

    Spread the love

    Spread the loveന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു…

    മുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; വീഡിയോ പങ്കുവച്ച് യുവതി

    Spread the love

    Spread the loveപോഷകഗുണമേറെയുള്ള മുട്ട ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ആളുകൾ ശ്രദ്ധിക്കാറുണ്ട്. മരുന്നടിച്ച പച്ചക്കറികളെയും ഹോർമോൺ കുത്തിവച്ച മാംസത്തെയും അടുക്കളയുടെ പടികടത്തി കൊണ്ടുവരാൻ മടിക്കുന്നവർ കണ്ണുമടച്ച് മുട്ടയെ തീൻമേശയിലേക്ക് സ്വീകരിക്കാറുണ്ട്. എന്നാൽ മായം കലർന്നിട്ടില്ലെന്ന…

    Leave a Reply

    Your email address will not be published. Required fields are marked *