പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്നു; യുവാക്കൾ അറസ്റ്റിൽ

Spread the love

കണ്ണൂർ ∙ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ പാമ്പിനെ കൊന്ന് കറിയാക്കിയത്.

 

പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

  • Related Posts

    ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ…

    ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

    Spread the love

    Spread the loveകൊച്ചി ∙ ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ‘കേരള സ്റ്റോറി’ എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *