ടേക്ക് ഓഫിനു പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി ∙ നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും…
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025…
‘ഖുല’ വഴിയുള്ള വിവാഹമോചനം; മഹർ മടക്കിനൽകിയതിന് തെളിവ് മതി- ഹൈക്കോടതി
കൊച്ചി: മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹമോചനപ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ‘ഖുല നാമ’യിൽ ‘മഹർ’ തിരികെനൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മഹർ തിരികെനൽകിയതിന് തെളിവുണ്ടെങ്കിൽ ഖുല നാമയിൽ രേഖപ്പെടുത്തിയില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത…
മദ്യപിച്ച് കാറോടിച്ചു; ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിച്ചു, 5 പേർ കൊല്ലപ്പെട്ടു
ആഗ്ര ∙ മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് 5 കാൽനടയാത്രക്കാർ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്‌ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി. നോയിഡയിലെ സ്വകാര്യകമ്പനിയിൽ…
കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍, പൊലീസുകാരൻ ഒളിവില്‍
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ…
വെർച്വൽ അറസ്റ്റ് തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയയാളെ രാജസ്ഥാനിൽ നിന്നും പൊക്കി വയനാട് പോലീസ്
കൽപ്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ…
വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി, കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു
വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം…
കിടപ്പുമുറിയില്‍ നിന്ന് കിട്ടിയത് ഏഴ് പാമ്പിന്‍ കുഞ്ഞുങ്ങളെ, പിടികൂടിയത് രണ്ട് ദിവസങ്ങളിലായി
മലപ്പുറം: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്പാട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടില്‍നിന്നാണ് 2 ദിവസങ്ങളിലായി 7 പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളാണ്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇആര്‍എഫ് ഷഹബാന്‍ മമ്പാട് 23ന്…
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് രണ്ടു മുറികളിലായി
കാഞ്ഞിരപ്പള്ളി (കോട്ടയം)∙ കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിൽ താമസിച്ചു വന്നിരുന്നത്.…
സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പെര്‍മിറ്റ് റദ്ദാക്കും
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. …
















