വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി, കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു

Spread the love

വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം ചാടിയത്.

 

ഒരാൾ പാലത്തിൽ നിന്നു ചാടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. ഇവർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരീന്ദ്രന്റെ കാർ പഴയ പാലത്തിനു സമീപം നിർത്തിയിട്ടിട്ടുണ്ട്. മൊബൈൽ ഫോൺ വാഹനത്തിലുണ്ട്. ചെരുപ്പ് പാലത്തിൽ അഴിച്ചു വെച്ചിരുന്നു. ഇന്നലെ അർധരാത്രിയിലാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *