ഇളങ്കോയും ശശികുമാറും യാത്രയായി; 11 പേർക്കു പുതുജീവൻ പകർന്ന്
11 പേർക്കു പുതുജീവൻ പകർന്ന് ഇളങ്കോയും ശശികുമാറും യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങൾ ദാനം ചെയ്തു. വിജയാപുരം സിഡ്‌കോ റോഡിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയായ വെള്ളകരട് സ്വദേശി വേലുസ്വാമി–…
പിതാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹവും ഉന്തുവണ്ടിയില്‍ വച്ച് വഴിയരികില്‍ നില്‍ക്കുന്ന നിസ്സഹായരായ 2 കുട്ടികള്‍, അച്ഛനെ അടക്കണമെന്ന് മാത്രം ആവശ്യം, യാചന; കണ്ണുനനയിച്ച് ചിത്രം
സൈബറിടത്തില്‍ വേദന പരത്തി അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ചിത്രമാണ് വന്‍തോതില്‍ പങ്കുവയ്ക്കപ്പെടുന്നത്. രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ, കൈയില്‍ ഒന്നിനും പണമില്ലാതെ തകര്‍ന്ന് നില്‍ക്കുന്ന…
ആ കുഞ്ഞ് ദിവസവും അമ്മയെ ഓർത്തു കരയുകയാണ്, മകന്റെ കൺമുന്നിലിട്ടാണ് അവളെ കത്തിച്ചത്’
നോയിഡ∙ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിക്കി ഭാട്ടി എന്ന യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ഇവരുടെ ഏഴുവയസ്സുകാരനായ മകൻ. ‘അവര്‍ അമ്മയെ കത്തിച്ചത് ഞാൻ കണ്ടതാണ്’ എന്നു പറഞ്ഞ് എല്ലാ വൈകുന്നേരവും കൊച്ചുമകൻ നിര്‍ത്താതെ…
ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു, വീട്ടിൽ സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപികയുടെ ആത്മഹത്യ
ജയ്പൂർ ∙ രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്‌ണോയി എന്ന യുവതി മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ…
ജനാലയഴിയിൽ തല കുടുങ്ങി; രണ്ടാം ക്ലാസുകാരി രാത്രിമുഴുവൻ സ്കൂളിൽ, രാവിലെയെത്തിയ നാട്ടുകാർ രക്ഷിച്ചു
ഭുവനേശ്വർ ∙ ഒഡീഷയിൽ സ്കൂളിൽ ജനാലയഴികൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ രാത്രി മുഴുവനും കഴിയേണ്ടിവന്ന 8 വയസ്സുകാരിയെ നാട്ടുകാർ രക്ഷിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. കെഞ്ജുഗർ ജില്ലയിലെ സർക്കാർ യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബെഞ്ചിൽക്കിടന്ന് ഉറങ്ങിപ്പോയി.…
ഭാര്യയെ ഗംഗയിൽ വീണ് കാണാതായി; ബിഎസ്എഫ് ജവാൻ കുഞ്ഞുമായി അതേ പുഴയിൽ ചാടി, തിരച്ചിൽ
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇതോടെ ഇവർക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു.…
ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി
ന്യൂഡൽഹി ∙ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി,…
ചെഹൽ അതു ചെയ്യുമെന്ന് കരുതിയില്ല, കോടതിയിൽ പൊട്ടിക്കരഞ്ഞെന്ന് ധനശ്രീ; പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ദിവസത്തെ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി മോഡലും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. കോടതി വിവാഹ മോചനം അനുവദിച്ച സമയത്ത് കോടതി മുറിയിൽവച്ച് പൊട്ടിക്കരയുകയായിരുന്നെന്ന് ധനശ്രീ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ‘‘എനിക്കും…
ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു
ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ…
കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി തൂങ്ങിമരിച്ച നിലയിൽ
ലക്നൗ ∙ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലോണി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലെ ബധിരയും മൂകയുമായ 26 വയസ്സുകാരിയായ ദലിത് യുവതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 18 ന്…
















