ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു

Spread the love

ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.

 

 

ലൈംഗിക അതിക്രമത്തിനു വിധേയരാക്കി കൊലപ്പെടുത്തിയത് അടക്കം നിരവധി യുവതികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും മൃതദേഹം കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി മജിസ്ട്രേറ്റിനു മൊഴിയും നൽകി. തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങൾ കുഴിച്ച് പരിശോധിച്ചപ്പോൾ‌ രണ്ട് സ്ഥലത്തുനിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

സുജാത ഭട്ട് എന്ന യുവതി വെളിപ്പെടുത്തലുമായി എത്തിയതോടെയാണ് ആരോപണങ്ങൾ ചൂടുപിടിച്ചത്. 2003ൽ തന്റെ മകളെ ധർമ സ്ഥലയിൽ കാണാതായി എന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ആരോപണങ്ങൾ തെറ്റായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു. സ്ഥലം കുഴിച്ചുള്ള പരിശോധനകൾ നടന്നതായും കൂടുതൽ പരിശോധനകൾ നടത്തണോയെന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ തെറ്റാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

മെഡിക്കൽ വിദ്യാർഥിനിയായ തന്റെ മകൾ അനന്യയെ (18) 2003 മെയ് മാസത്തിൽ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നാണ് ഭട്ട് അവകാശപ്പെട്ടത്. അനന്യയും സുഹൃത്തുക്കളും ക്ഷേത്ര സമുച്ചയത്തിനു സമീപം ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാതായെന്നാണ് അവർ ആരോപിച്ചത്. അനന്യയെ കാണാതായതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞിരുന്നു. താൻ ആക്രമിക്കപ്പെട്ടെന്ന ആരോപണവും അവർ ഉയർത്തി.

 

കൂട്ടമരണങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിയും വെളിപ്പെടുത്തിയതോടെ പ്രതിഷേധം ഉയർന്നു. കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. പിന്നീട് ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ പറഞ്ഞ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഭട്ട് വെളിപ്പെടുത്തുകയായിരുന്നു.‌ സ്വത്ത് തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്നും അവർ പറ‍ഞ്ഞു.

 

∙ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ

 

കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നാണു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1995 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കത്തിച്ചെന്നാണ് ഇയാൾ പറഞ്ഞത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്കു കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *