ഭാര്യയെ ഗംഗയിൽ വീണ് കാണാതായി; ബിഎസ്എഫ് ജവാൻ കുഞ്ഞുമായി അതേ പുഴയിൽ ചാടി, തിരച്ചിൽ

Spread the love

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇതോടെ ഇവർക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്‌എഫ് ജവാനായ രാഹുൽ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയിൽ ചാടിയത്.

 

നജിബാബാദിലെ വേദ് വിഹാർ സ്വദേശിയായ രാഹുൽ അഞ്ച് വർഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും വീട്ടിൽ വച്ച് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് 19ന് മനീഷ ഗംഗയിൽ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് പേർക്കായും തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *