ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി

Spread the love

ന്യൂഡൽഹി ∙ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകി തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്.

 

പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം ശ്രദ്ധയൂന്നുന്ന കമ്പനികൾ പൂട്ടേണ്ടി വരും. ചില കമ്പനികൾക്ക് ഇതര ഗെയിമിങ് ബിസിനസ് ഉണ്ടെങ്കിലും അതൊന്നും കാര്യമായ ലാഭം നൽകുന്നവയായിരുന്നില്ല.

 

പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. എന്നാൽ ഇത് പ്രാബല്യത്തിലാകുന്ന തീയതി സംബന്ധിച്ച് കേന്ദ്രം പ്രത്യേക വിജ്ഞാപനമിറക്കും. നിലവിലുള്ള ഗെയിമിങ് കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കൾക്ക് പണം തിരികെ നൽകാൻ ഒരു മാസം വരെ സമയം നൽകുമെന്നാണ് സൂചന. നിയമം ഉടൻ പ്രാബല്യത്തിലാക്കിയാൽ ഇത്തരം റീഫണ്ട് പോലും നിയമവിരുദ്ധമായി മാറാം.

 

നിയമമനുസരിച്ച് നിരോധനത്തിനു ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *