ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചി ∙ കോതമംഗലത്ത് 23കാരി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. കേസിലെ ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ…
സ്കൂളിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിൽനിന്നു വീണു, ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. പഴനിയിർപാളയം സബീർ അലി – ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി…
കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി
പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ ശേഷം കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ഡോക്ടര്‍ യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ ചടങ്ങ് നടന്നുകൊണ്ടിരിക്കെ എരിയപള്ളി വടക്കേക്കര കുശന്റെ ഭാര്യ ഉഷയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്തെ…
വേടന് എതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ
തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും…
അസംബ്ലിക്കിടെ വികൃതി;അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു
കാസർകോട്∙ അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം 11ന് സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചു മറ്റു വിദ്യാർഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം:സ്ഥിരീകരിച്ചത് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഓമശ്ശേരി സ്വദേശിയാണ്…
വെറ്ററിനറി ഡോക്ടറെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വാഹനാപകടത്തിൽ മലയാളി യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
യുകെയിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവതിയുടെ അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള പാതയിലൂടെ നടന്നുപോവുകയായിരുന്ന രഞ്ജു…
പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം; നവദമ്പതികൾ മരിച്ച നിലയിൽ
നിലമ്പൂർ∙ നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന്…
എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു
സുൽത്താൻ ബത്തേരി :നമ്പിക്കൊല്ലി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു. രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റുകൾ.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തി.
















