പാർക്കിംഗ് സൗകര്യവും സീബ്ര ലൈനും പുനസ്ഥാപിക്കണം: ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ

Spread the love

ഗാന്ധിനഗര്‍: മലയോര റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി അലങ്കോലമായി കിടക്കുന്ന ഗോരിമൂല സിഎസ്‌ഐ സെമിത്തേരിക്ക് മുന്‍പിലുളള പാര്‍ക്കിങ്ങ് സൗകര്യം മാലിന്യങ്ങള്‍ നീക്കി ഇന്റര്‍ലോക്ക് പാകി ഉടന്‍ ഉപയോഗയോഗ്യമാക്കണമെന്ന് ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ സെന്റ് ജോസഫ്‌സ് ടിടിഐ വരെയുളള ഓവുചാലിന് സ്ലാബ് ഇട്ട് റോഡിന് ഇരുവശവും ഇന്റര്‍ലോക്ക് പാകുന്ന പ്രവര്‍ത്തിയും ഉടന്‍ പൂര്‍ത്തീകരിക്കണം.കൂടാതെ ടിടിഐ ക്ക് മുന്നിലുളള സീബ്രാലൈന്‍ മാഞ്ഞു പോയത് അപകടം വിളിച്ചു വരുത്തുന്നുണ്ട്. ഇതിനും ഉടന്‍ പരിഹാരം കാണേണ്ടതുണ്ട്. യോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി അറിഞ്ഞിരിക്കേണ്ട ഭൂനിയമങ്ങള്‍ എന്ന വിഷയത്തില്‍ എസ്.രാജേഷ് കുമാര്‍ (വില്ലേജ് ഓഫീസര്‍,തൊണ്ടര്‍നാട്) ക്ലാസെടുത്തു. പ്രസിഡണ്ട് എന്‍.എ.ഫൗലാദ് അധ്യക്ഷത വഹിച്ചു. പൊഫ.ചാക്കോച്ചന്‍ വട്ടമറ്റം സ്വാഗതവും പി.ബാലന്‍ നന്ദിയും പറഞ്ഞു.

 

  • Related Posts

    ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

    Spread the love

    Spread the loveകൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത്…

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    Leave a Reply

    Your email address will not be published. Required fields are marked *