വിദ്യാർത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
കാറ്റാടി കവല തെല്ലിയാങ്കല്‍ ദില്‍ഷാദ്,ചിത്ര ദമ്പതികളുടെ മകന്‍ ടി.ഡി. ഋഷികേശ് (14) ആണ് മരിച്ചത്.പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം ബത്തേരി താലൂക്ക്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക…
ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി
ചീരാൽ വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു.പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്.…
ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും…
വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്
മാനന്തവാടി: അനധികൃതമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുഴിനിലം സ്വദേശി ഷമീറിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വയനാട് ജില്ലാ കളക്ടറുടെ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വില്ലേജ് ഓഫീസറായിരുന്ന എസ്. രാജേഷ്…
താമരശ്ശേരി ചുരത്തിൽ ശക്തമായ ബ്ലോക്ക് അനുഭവപ്പെടുന്നു
ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഇതുവരെയും മാറ്റിയിട്ടില്ല ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.. ഇപ്പോൾ ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ പാലിച്ചു സമാധാനമായി വാഹനം ഓടിക്കുക.വലിയ വാഹനങ്ങൾ…
ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം
ചുരത്തിൽ വാഹനാപകടം ബസും ട്രാവലറും കൂട്ടിയിടിച്ചു.താമരശ്ശേരി ചുരം എട്ടാംവളവിനും ഒമ്പതാം വളവിനും ഇടയിലാണ് കല്ലട ബസും ട്രാവലറും കൂട്ടിയിടിച്ചത്.വൺവേ ആയി വാഹനം കടന്നുപോകുന്നുണ്ട്.
റോഡിൽ ഓയിൽ ലീക്കായി;കഴുകി അഗ്നി രക്ഷാസേന
കാട്ടിക്കുളം: കാട്ടിക്കുളം കുട്ട റോഡില്‍ രാത്രി പത്തരയോടെ ലോറിയില്‍ നിന്നും ഓയില്‍ ലീക് ആയി റോഡില്‍ വീണു. കൊടും വളവില്‍ ആയതിനാല്‍ ബൈക്ക് യാത്രികരടക്കമുള്ളവര്‍ തെന്നി വീണു അപകടമുണ്ടായി.ഇതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി റോഡില്‍ വെള്ളം അടിച്ചു…
കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി
കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റേഞ്ച് പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ കോളൂർ വനാതിർത്തിയിയിലെ ട്രഞ്ചിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഫെൻസിംഗ് ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം.ഏകദേശം 40 വയസ്സ് പ്രായം വരുന്ന ആനയാണ്…
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി;ഉടമയ്ക്കെതിരെ കേസ്
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയതില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചുണ്ടേല്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ മാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. നാലാം മൈല്‍ മാനന്തവാടി റോഡില്‍ മാനന്തവാടി ട്രാഫിക് പോലീസിന്റെ വാഹന പരിശോധനക്കിടെ സൈഡ് മിറര്‍ ഇല്ലാത്ത ബൈക്കില്‍ സഞ്ചരിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടി…
















