മുണ്ടക്കൈ പുനരധിവാസം,ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും
കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ അകപ്പെട്ടു. പരിക്കേറ്റ മാന്‍ ചാണകക്കുഴിയില്‍ നിന്നും കയറിയെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ അവശനിലയിലാണ്. വനം വകുപ്പിനെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
വാഹനത്തിന് നേരെ ഓടിയെത്തി കാട്ടാന;
മുത്തങ്ങ വനപാതയിൽ കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കാരണം ആന പിന്മാറി.അതേസമയം നീലഗിരി ഓവേലിയിൽ ജനവാസ മേഖലയിൽ വനപാലകരുടെ വാഹനം ആക്രമിച്ച് മറ്റൊരു കാട്ടാന.വാഹനത്തിന് കേടുപാട് സംഭവിച്ചു.ഇന്നലെയാണ് സംഭവം.
വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം
മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം…
യുവാവിനെ കാണാതായതായി പരാതി
വയനാട്: നായ്ക്കട്ടി മാളപ്പുര നാസർ ഹുസൈൻ (38)നെ 1/07/2025 ചൊവ്വാഴ്ച്ച മുതൽ കാണാതായതായി ബന്ധുക്കൾ സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ *9744132005* എന്നാ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് ജില്ലയിലെ ആറു പേര്‍ അര്‍ഹരായി
കല്‍പ്പറ്റ: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ ആറു പേര്‍ അര്‍ഹരായി.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പി.സി. സജീവ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ്…
വാഹനാപകടം:യുവാവ് മരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം-ബാവലി റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മൈസൂർ സ്വദേശി ആനന്ദ് (35) മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക്, കാട്ടിക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ്…
ഗ്യാസ് സിലിണ്ടർ ലീക്കായി:വീടിന്റെ മേൽക്കൂര തകർന്നു
പുൽപ്പള്ളി കന്നാരംപുഴയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി ഗ്യാസിന്റെ സമ്മർദ്ദത്തെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. കണ്ടോത്ത് വർഗീസിന്റെ വീടാണ് വ്യാപക കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകരുകയും 200 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ വച്ചു വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം.…
കുറുവ ദ്വീപ് ഒഴികെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും, ക്വാറികളും തുറക്കാൻ അനുമതി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനവും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 30.06.2025 ലെ ജാഗ്രത നിര്‍ദേശമനുസരിച്ചും, ഇന്നലെ നടന്ന ജില്ലാ…
നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം
നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. പയ്യമ്പള്ളി സ്വദേശിയായ അധ്യാപികയുടേതാണ് വാഹനം. ആർക്കും പരിക്കില്ല.
















