കേരളത്തെ നയിക്കാൻ വയനാടിന്റെ ആജിൻ ജിബോയ്

ഹൈദരാബാദിൽ വെച്ച് നടക്കുന്ന 17 മത് മിനി നാഷണൽ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വയനാടിന്റെ സൂപ്പർതാരവും ജി എച്ച്എസ്എസ് തരിയോടിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആജിൻ ജിബോയ് നയിക്കും. കഴിഞ്ഞ മാസം കാസർഗോഡ് വച്ച് നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വയനാട്…

വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്തു;കേസ്

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുപ്പാടിത്തറ സ്വദേശികളായ കുനിയന്‍ വീട് ബഷീര്‍ (49), എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ .( 47) എന്നിവര്‍ക്കെതിരെയാണ് പടിഞ്ഞാറത്തറ പോലീസ് വഞ്ചനാകുറ്റം…

വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്

തലപ്പുഴ: വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി…

ബ്രേക്ക് നഷ്ടമായ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി; സംഭവം ചുരത്തിൽ

ചുരമിറങ്ങി വരുന്ന ലോറി ബ്രെക്ക് നഷ്ട്ടപ്പെട്ടു 28ലെ തട്ട് കടയിലേക്ക് ഇടിച്ചു കയറി. ആളുകൾക്ക് കാര്യമായ പരിക്കില്ല.3 ഓളം കടകൾ തകർന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നയാളെ പിടികൂടി

മേപ്പാടി :കേസിന് കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്നയാൾ പിടിയിൽ. മുപ്പൈനാട് വട്ടത്തുവയൽ വൃന്ദാവൻ വീട്ടിൽ വിനോദ് (53) ആണ് പിടിയിലായത്. 2016 ൽ കുടുംബവഴക്കിനെ തുടർന്നുള്ള വിരോധത്തിൽ സഹോദരനെ തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ…

അഡ്വ.ടി.ജെ .ഐസക് വയനാട് ഡി സി.സി. പ്രസിഡണ്ട്

ടി.ജെ. ഐസക്ക് വയനാട് ഡി.സി.സി. പ്രസിഡന്റ്   കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി.) പുതിയ പ്രസിഡന്റായി കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് നിയമനം.   വിവാദങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചൻ…

17കാരിയെ കാണ്മാനില്ല

കണിയാമ്പറ്റയിൽ നിന്നും 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഇന്നലെ (24.9.2025) വൈകിട്ട് 5 മണിയോടെ കാണാതായിട്ടുണ്ട്. പിങ്ക്കളർ ടീഷർട്ട്, ചുവപ്പ് കോട്ടൺ പാന്റും ധരിച്ചിട്ടുണ്ട്. ഇരുനിറ ത്തിലുള്ള കുട്ടിയാണ്.കൈവശം പണമില്ലാത്തതിനാൽ മറ്റുള്ളവ രോട് ചോദിക്കാൻ സാധ്യതയുണ്ട്. വയലിലൂടെയും മറ്റും നടന്നതി നാൽ…

ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം

ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം , കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.   രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല. എന്നാൽ പട്ടിയെ പുലി…

വാഹനാപകടം;രണ്ടുപേർക്ക് പരിക്ക്

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.