ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍
വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഞായറാഴ്ച പുലർച്ചയാണ് കാട്ടാന മ്യൂസിയത്തില്‍ എത്തിയത്.…
ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ
തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത്…
കൊക്കയില്‍ കിടക്കകള്‍ തള്ളി;കണ്ടെത്തിയത് 13 കിടക്കകൾ, പരാതി
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലെ കൊക്കയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പഴയ കിടക്കകള്‍ തള്ളി.ചുരത്തിലെ ആശ്രമം കവലയ്ക്ക് സമീപത്തെ കൊക്കയിലേക്കാണ് പഴയ കിടക്കകള്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍…
കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്
വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് പരിക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് ( 50) നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ദാസന്‍ഘട്ട ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്താണ്…
പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം;സ്വമേധയാ കേസെടുത്ത് പൊലീസ്
ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ.
ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും : പാസ്റ്റർക്ക് നേരെ ബജ്റംഗ്ദള്‍ ഭീഷണി
സുൽത്താൻ ബത്തേരി: വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിച്ച പാസ്റ്റർക്ക് നേരെ വയനാട്ടിൽ ഒരു സംഘം ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ഏപ്രിൽ മാസം ബത്തേരി ടൗണിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “ഇനി അടിയില്ല,…
മാനന്തവാടി ഗ്യാരേജ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
മാനന്തവാടി: മാനന്തവാടിയിലെ ഗ്യാരേജ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡിന് കുറുകെയായി മരം വീണതോടെ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു. യാത്രക്കാർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ…
കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി : ബാവലി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി (42) നെ…
കുഞ്ഞിക്കൈകൾ പിടിച്ച് അതിജീവനം
കൽപറ്റ ∙ പള്ളിത്താഴെ റോഡിലെ ഡേ കെയർ സെന്ററിലെ കൊച്ചു കുട്ടികൾക്കൊപ്പം ജീവിതത്തിലേക്ക് പതിയെ പിച്ച വച്ചു കയറാൻ ശ്രമിക്കുകയാണു ബന്ധുക്കളായ ഷാഹിനയും മുഹ്മീനയും ശുഹൈബയും സുഹൈറയും. തങ്ങളുടെ നാടിനെ നാമാവശേഷമാക്കിയ ആ മഹാദുരന്തത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇവരും. ആരുടെയും സഹായത്തിന്…
ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ,മഹാദുരന്തത്തിന് ഒരാണ്ട്
ഒരു വർഷം മുൻപ് ഒരു ദുഃസ്വപ്നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! മുണ്ടക്കൈ–ചൂരൽമലയിലെ വലിയ ഉരുൾപൊട്ടൽ ദുരന്തം കവർന്നത് 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ്. ദുരന്തത്തിൽനിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി കൈകോർത്തു. ദുരന്ത മേഖലയിൽ കരുതലും സ്നേഹവും…















