‘നീയൊക്കെ കടുവയെ പിടിച്ചിട്ട് പോയാമതി’; കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ
ഗുണ്ടൽപേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇത്തരത്തിലൊരു കടുംകൈക്ക് മുതിർന്നത്. ചൊവ്വാഴ്ച, ചമരജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം.…
സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ്; കോടതിയോട് വിഷം നൽകാൻ ആവശ്യപ്പെട്ട് നടൻ ദർശൻ
കോടതിയോട് വിഷം നൽകാൻ ആവശ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കന്നഡ നടൻ ദർശൻ. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി എന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസിലെ വാദം കേൾക്കുന്നതിനിടെ വിഡിയോ കോൺഫറൻസിങ് വഴി സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായ ദർശൻ തന്റെ…
കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്
കോറോത്ത് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്.. പരിക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌ദു (63) എന്ന ആൾക്ക് ആണ് പരിക്കേറ്റത്.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം
സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം…
ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർദിയും; പതിനഞ്ചോളം വിദ്യാർഥികൾ ആശുപത്രിയിൽ
കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയുണ്ടായതിനെത്തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂച്ചക്കാട്…
കടുവയും പുലിയും ഏറ്റുമുട്ടി; പുലിക്ക് സാരമായ പരുക്ക്, കടുവയുടെ പല്ലും നഖവും നിലത്ത്, സംഭവം വയനാട്ടിൽ
കൽപറ്റ ∙ വയനാട് പെരുന്തട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയും പുലിയും ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. അപൂർവമായാണ് കടുവയും പുലിയും ഏറ്റുമുട്ടുന്നതെന്നു നാട്ടുകാർ പറഞ്ഞു. തോട്ടം മേഖലയോടു ചേർന്നുള്ള റോഡിന്റെ വശത്താണ് വന്യമൃഗങ്ങൾ ഏറ്റുമുട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…
സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി; കത്തുന്ന വസ്ത്രവുമായി സ്കൂട്ടർ ഓടിച്ച് ആശുപത്രിയിലേക്ക്, ദാരുണാന്ത്യം
ലക്നൗ∙ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം…
ഭാര്യയുടെ കണ്ണീർ മൈക്രോസ്കോപ്പിൽ പരിശോധിച്ച് ഭർത്താവ്, കണ്ടത് വിചിത്രമായ കാര്യങ്ങൾ
സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് ദൈവം തമ്പുരാനുപോലുമറിയില്ല എന്ന് ചില പുരുഷന്മാർ തമാശയായി പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒരു സ്ത്രീ കരയുന്നതും അവളുടെ ഭർത്താവ് സ്പൂണിൽ ആ കണ്ണീർ ശേഖരിക്കുന്നതുമാണ് വിഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക.…
വീടു നിർമാണത്തിന് 10 ചാക്ക് മണൽ കൊണ്ടുപോയി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, യുവാവിനെ നടുറോഡിൽ മർദിച്ച് സിഐ
കുമ്പള ആരിക്കാടിയിൽ യുവാവിനെ റോഡിൽ കുനിച്ചു നിർത്തി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സിഐ ജിജീഷ് മർദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കൊണ്ടുപോയതിനാണ്…
കെഎസ്ആർടിസിക്ക് ‘പൊന്നോണം’; ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്‌ഷന്‍ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. കൂടുതല്‍…
















