മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Spread the love

 

 

തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ല‌ാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസിലെ പ്രതി യാണ് ഇയാൾ. ഈ കേസിൽ 2 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

  • Related Posts

    വൻ മദ്യവേട്ട: 52 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾക്കെതിരെ കേസ്

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി എക്സൈസ് സംഘം വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. നിയമവിരുദ്ധ വിൽപനയ്ക്കായി അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരുന്ന 52 ലിറ്ററോളം മാഹി മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.   കാമ്പട്ടി സ്വദേശി…

    പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു

    Spread the love

    Spread the loveമാനന്തവാടി കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ ബാബു (മണി) വാണ് ഇന്ന് രാവിലെ 10.45 ന് കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇളംപച്ച നിറത്തിലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *