തോക്കു ചൂണ്ടി വധുവിനെ തട്ടിക്കൊണ്ടുപ്പോയി; പദ്ധതി യുവതിയുടെ സമ്മതത്തോടെ

Spread the love

ഭുവനേശ്വർ ∙ നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിതിയ വഴിത്തിരിവ്. കാമുകനൊപ്പം ചേർന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതാണെന്ന് പൊലീസ്. ഒഡീഷയിലെ സുബർണാപൂർ ജില്ലയിലാണ് സംഭവം.

 

വിവാഹ ചടങ്ങുകൾക്കു ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ, കാന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ശേഷം, നവവധുവിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്ത വാഹനം മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.

 

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോയി. വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം സ്ഥിരീകരിച്ച തർഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി യുവതിയാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയും കാമുകനും സ്വന്തം ഇഷ്ടപ്രകാരമാണ് നാടുവിട്ടതെന്നും തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും സുബർണാപൂർ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

  • Related Posts

    നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

    Spread the love

    Spread the loveവാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.   റൈഡറായ ഒരു യുവതിക്ക്…

    ഗുണ്ടാപ്പിരിവ‌ും ഡിജിറ്റലായി; ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’: പിന്നാലെ വെടി

    Spread the love

    Spread the loveന്യൂഡൽഹി∙ ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’; വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നു മാറിമാറി ഭീഷണികളും പണം ആവശ്യപ്പെട്ട് വിളികളുമെത്തിയപ്പോൾ ഈസ്റ്റ് വിനോദ് നഗർ‌ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി…

    Leave a Reply

    Your email address will not be published. Required fields are marked *