നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

Spread the love

വാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

 

റൈഡറായ ഒരു യുവതിക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും വാഹനം താഴ്ചയിലേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചൈനയിൽ നടന്ന ഈ സംഭവം, മറ്റൊരു വാഹനത്തിന്റെ ഡാഷ്ക്യാമറയിലാണ് പതിഞ്ഞത്.

 

ബൈക്കുകൾ‌ക്ക് പിന്നിൽ വന്ന കാറിലെ ഡാഷ്ക്യാം പകർത്തിയ ദൃശ്യങ്ങളിൽ, ഒരു പർവത പാതയിൽ ശ്രദ്ധയോടെ നീങ്ങുന്ന രണ്ട് ബൈക്കുകാരെ കാണാം. ഇരുവരും വളരെ കുറഞ്ഞ വേഗതയിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ, വലതുവശത്തുള്ള, ഓറഞ്ച് ജാക്കറ്റ് ധരിച്ച റൈഡർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി കാണാം. വലത്തോട്ട് നീങ്ങിയ ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടമായി ഇടതുഭാഗത്തേക്ക് വരുന്നു.

 

ആക്സിലറേറ്ററിൽ നിന്ന് കൈയെടുത്ത് ബൈക്ക് നിയന്ത്രിണത്തിലാക്കാൻ ശ്രമിക്കുന്നതിന് പകരം, റൈഡർ ത്രോട്ടിൽ കൂടുതൽ തിരിക്കുന്നതായാണ് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ, ബൈക്ക് ഇടുങ്ങിയ പാതയിലൂടെ കുതിച്ച്, ഒരു ചെറിയ മൺതിട്ടയിൽ ഇടിച്ച് താഴേക്ക് പതിച്ചു.

 

റൈഡറായ യുവതി ബൈക്കിൽനിന്ന് വായുവിലേക്ക് ഉയർന്നു പൊങ്ങുന്നതും കാണാം. അതേസമയം, അപകടത്തിൽനിന്ന് അത്ഭുതകരമാംവിധം യുവതി രക്ഷപ്പെട്ടെന്നാണ് പ്രാദേശിക ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

റൈഡർമാർ സാധാരണയായി ഇത്തരം തെറ്റുകളെ “വിസ്കി ത്രോട്ടിൽ” എന്നാണ് വിളിക്കുന്നത്. ഇത് ഒരുതരം ഭയപ്പാടാണ്. പരുക്കൻ ഭൂപ്രകൃതി കാരണമോ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, ത്രോട്ടിൽ ഒഴിവാക്കുന്നതിനു പകരം അറിയാതെ ആക്സിലേറ്റർ തിരിക്കുന്നു. ഈ സമയമുണ്ടാകുന്ന ചലനത്തിൽനിന്ന് ബാലൻസ് വീണ്ടെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് പിന്നീട് വലിയ അപകടത്തിലേക്ക് നയിക്കും.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *