പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി; 15 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

Spread the love

കാസർകോട് ∙ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 15 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.

 

തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ സ്വദേശിയായ പതിനഞ്ചുകാരൻ, പെൺകുട്ടിയുെട സഹോദരി ഭർത്താവായ നാൽപ്പത്തിയ‍ഞ്ചുകാരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ റാഷിദ് വിദേശത്താണെന്നാണ് വിവരം. സഹോദരി ഭർത്താവായ നാൽപ്പത്തിയഞ്ചുകാരൻ അസുഖ ബാധിതനായി മരിച്ചു. ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിൽ പീഡനത്തിരയായതായാണ് പരാതി.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *